കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാള്‍ സ്വദേശികളുടെ ആറു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നേപ്പാളി സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. രക്ഷിതാക്കള്‍ പുറത്ത് പോയപ്പോഴാണ് സംഭവം. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്.
മാളൂര്‍മ്മല്‍ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. ക്വാറിയില്‍ ജോലി ചെയ്യുന്ന കുടുംബത്തിലുള്ള കുട്ടിയാണ് ക്രൂരലൈംഗിക പീഡനത്തിനിരയായത്. ആറു വയസുകാരിയെ കൂടാതെ മൂന്നര, ഒന്നര വയസുകാരായ രണ്ടു ആണ്‍കുട്ടികള്‍ മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.
സംഭവസമയം രക്ഷിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്.രാത്രി ഒൻപതരയോടെ കുട്ടിയുടെ അമ്മ വീട്ടില്‍ നിന്ന് പുറത്തേക്ക് പോവുന്നത് കണ്ടതായി പ്രദേശവാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ സമീപത്തെ വീട്ടില്‍ പോയ സമയത്ത് അവരെ കൂട്ടാനായി അച്ഛനും പോയിരുന്നു. ഇരുവരും തിരിച്ചെത്തിയപ്പോളാണ് കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്.വടകര റൂറല്‍ എസ്‌പി ശ്രീനിവാസ് താമരശ്ശേരി ഡിവൈ.എസ്‌പി പ്രിഥിരാജ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…