തലശേരി: ചൈൽഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ണൂര്‍ ജില്ലാ ചെയര്‍മാനെതിരെ പോക്‌സോ കേസ്. പീഡനക്കേസില്‍ മൊഴി നല്‍കാന്‍ എത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കേസ് എടുത്തത്. പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു മുമ്പാകെ രഹസ്യമൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തലശേരി പോലീസ് ആണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒക്‌ടോബര്‍ 21 നാണ് സംഭവം. മറ്റൊരു പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തി. എന്നിട്ടാണ് മോശമായി പെരുമാറിയത്.

