ജനന നിരക്ക് കുത്തനെ കുറയുന്നതിനാൽ ചൈനയിൽ കുട്ടികളുടെ നഴ്‌സറികൾ അടച്ചു പൂട്ടുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജനനനിരക്കിൽ ഇടിവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് 2023-ല്‍ രാജ്യത്തെ നഴ്‌സറി സ്‌കൂളുകളുടെ എണ്ണം 14,808 ആയി കുറഞ്ഞതായി ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. 11.55% ഇടിവാണ് കുട്ടികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. 2023-ല്‍ 3.8% ഇടിവാണ് പ്രൈമറി സ്‌കൂളുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയിലെ ജനസംഖ്യയില്‍ കുറവുണ്ടാകുന്നത്. ചൈനയില്‍ കാലങ്ങളായുള്ള ഒറ്റക്കുട്ടി നയമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനസംഖ്യയുടെ വലിയൊരു വിഭാഗവും പ്രായമായവരാകുന്നതും സര്‍ക്കാരിന് ആശങ്കയുണര്‍ക്കുന്നുണ്ട്. ഇതിന് പരിഹാരമായി വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. ജീവിതച്ചെലവുകള്‍ കുത്തനെ വര്‍ധിച്ചതാണ് കുട്ടികളെ വേണ്ടെന്നുവെക്കാന്‍ ചൈനീസ് യുവതയെ പ്രേരിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇത്തരം പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം.ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതും ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമോ എന്ന ആശങ്കയും ഭരണകൂടത്തിനുണ്ട്.

