ന്യൂഡൽഹി: ചൈനീസ് അതിർത്തിയിലെ നിരീക്ഷണ സംവിധാനങ്ങൾ വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. അതിർത്തിയിലെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഇന്ത്യ 25 ദീർഘദൂര സൈനിക നിരീക്ഷണ ഉപകരണങ്ങൾ വാങ്ങുമെന്നാണു റിപ്പോർട്ട്.
ജമ്മു കശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള 3488 കിലോമീറ്റർ ചൈനീസ് അതിർത്തിയിൽ സുരക്ഷയൊരുക്കുന്ന ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന് ഈ നൂതന ഉപകരണങ്ങൾ കൈമാറും. അതിർത്തിയിലെ വിവിധ ഒൗട്ട്പോസ്റ്റുകളിൽ ഇത് സ്ഥാപിക്കും. ഇതിലൂടെ അതിർത്തി മേഖലയിലെ തത്സമയ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്.
നിലവിൽ ഇന്ത്യക്ക് രണ്ടു ലൊറോസ് സംവിധാനങ്ങളാണുള്ളത്. രണ്ടു കോടി രൂപയിൽ അധികമാണ് ഒരു ലൊറോസ് സംവിധാനത്തിന്റെ വില. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു ദിവസങ്ങൾ മുമ്പാണ് ഉപകരണങ്ങൾ വാങ്ങുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…