International

വരൻ വിവാഹസമ്മാനമായി നൽകിയത് 60 കിലോ സ്വർണം, അനങ്ങാന്‍ പോലുമാകാതെ കല്യാണപ്പെണ്ണ്; പിന്നെ സംഭവിച്ചത്

ഹുബൈ: വിവാഹമെന്നത് എല്ലാ പെണ്‍കുട്ടികളുടെ സ്വപ്നമാണ്. എന്നാല്‍ 60 കിലോ വധുവിന് സമ്മാനിച്ചത് കണ്ട് അന്തം വിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിവാഹ വേദിയിൽ നടക്കാൻ പോലും സാധിക്കാതെ തളർന്നിരിക്കുന്ന വധുവിന്റെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ചൈനയിലെ ഹുബെ പ്രവിശ്യയിലാണ് സംഭവം. കല്യാണദിവസം നടക്കാന്‍ പോലും ബുദ്ധിമുട്ടുകയായിരുന്നു വധു. കാരണം 60 കിലോ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് അവര്‍ വിവാഹവേദിയിലെത്തിയത്.വിവാഹദിനസം സ്വര്‍ണാഭരണം അണിയുന്നത് നല്ലതാണെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. എന്നാല്‍ 60 കിലോ സ്വര്‍ണം ധരിച്ചതോടെ വധുവിന് നടക്കാന്‍ പോലും പരസഹായം വേണ്ടി വന്നുവെന്നതാണ് രസകരം.

ഒരു കിലോഗ്രാം തൂക്കമുള്ള 60 സ്വര്‍ണ്ണ നെക്ളേസുകളാണ് വരന്‍റെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയത്. ഇതിനു പുറമേ രണ്ടു കൈകളിലും രണ്ടു ഭീമന്‍ വളകളും ഇട്ടിട്ടുണ്ടായിരുന്നു. അതേസമയം ഒരു സമ്പന്ന കുടുംബത്തിലെ അംഗമായ ഭാവി ഭര്‍ത്താവ് വിവാഹത്തിന് തനിക്കു നല്‍കിയ സമ്മാനമാണിത് എന്നായിരുന്നു യുവതിയുടെ വിശദീകരണം

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

20 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

23 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

1 day ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago