ബീജിംഗ് : ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപക നാശനഷ്ടം.തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ മഴയിൽ ഇതുവരെ 21 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഡോക്സുരി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ശക്തമായ മഴ തുടങ്ങിയത്.ജൂലൈയില്‍ ആകെ ലഭിക്കേണ്ട മഴയാണ് 40 മണിക്കൂര്‍കൊണ്ട് പെയ്തത്.
ദുരിതബാധിത പ്രദേശമായ ബീജിംഗിന് ചുറ്റുമുള്ള ഹെബെയ് പ്രവിശ്യയില്‍ ഏകദേശം 850,000 ആളുകളെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചു. 26 പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ശക്തമായി പെയ്ത മഴയിൽ നിരവധി റോഡുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട് . ബുധനാഴ്ച വരെ നഗരത്തില്‍ 744.8 മില്ലിമീറ്റര്‍ മഴ പെയ്തതായാണ് കണക്ക്.140 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പ്രസിഡന്റ് ഷി ജിന്‍ പിങ് അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…