Saturday, December 13, 2025

കൊറോണ : അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

ബെയ്ജിംഗ് : ചൈനയില്‍ നവജാതശിശുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍ ജനിച്ച് 30 മണിക്കൂര്‍ കഴിഞ്ഞാണു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. പ്രസവത്തിനുമുമ്പു തന്നെ അമ്മയ്ക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു. ഗര്‍ഭിണിയായ അമ്മയില്‍നിന്നു വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ വഴി കുഞ്ഞിലേക്കു വൈറസ് പടര്‍ന്നതാകാം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നവജാതശിശുവിന് നോവല്‍ കൊറോണ ബാധയാണെന്ന് സ്ഥിരീകരിച്ചു.

വൈറസ് ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ നവജാതശിശു. പ്രസവത്തിലൂടെ അമ്മയില്‍നിന്നു കുഞ്ഞിനു വൈറസ് പകരില്ലെന്നാണു കരുതിയിരുന്നത്..അതേസമയം, കഴിഞ്ഞ ദിവസം വൈറസ് ബാധയേറ്റ അമ്മ പ്രസവിച്ച കുഞ്ഞിന് കൊറോണ ബാധയില്ലെന്നു സ്ഥിരീകരിച്ചിരുന്നു. ഡിസംബറില്‍ വുഹാന്‍ മാര്‍ക്കറ്റിലെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കു പടര്‍ന്നതാകാം എന്നു വിശ്വസിക്കുന്ന കൊറോണ ഇതുവരെ അഞ്ഞൂറോളം പേരുടെ ജീവനാണു കവര്‍ന്നത്.

Related Articles

Latest Articles