Thursday, May 16, 2024
spot_img

ഇംപീച്ച്‌മെന്റ് വിചാരണ ട്രംപ് രക്ഷപ്പെട്ടു

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ട്രംപിനെതിരെ ജനപ്രതിനിധിസഭ കൊണ്ടുവന്ന ഇംപീച്ച്മെന്റ് വിചാരണയില്‍ നിന്ന് സെനറ്റ് വോട്ടെടുപ്പിലൂടെ കുറ്റവിമുക്തനായത്. പ്രസിഡന്റിനെതിരായ ആരോപണങ്ങള്‍ രണ്ടും വെവ്വേറെ വോട്ടിനിട്ട് ട്രംപ് കുറ്റവിമുക്തനാണെന്ന് സെനറ്റ് പ്രഖ്യാപിക്കുകയായിരുന്നു. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കുറ്റം സെനറ്റില്‍ 48ന് എതിരെ 52 വോട്ടുകള്‍ക്കാണ് തള്ളിയത്. അതേസമയം റിപ്പബ്ലിക്കന്‍ സെനറ്റര്‍ മിറ്റ് റോമ്നി ട്രംപിനെതിരെ വോട്ട് ചെയ്തു.

ഇതോടെ ഡൊണാള്‍ഡ് ട്രംപിനെതിരായ ആഴ്ചകള്‍ നീണ്ടുനിന്ന ഇംപീച്ച്മെന്റ് നടപടികള്‍ക്കു വിരാമമായി.ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ നാലുമാസം മുന്‍പ് ട്രംപ് ഇംപീച്‌മെന്റിനു വിധേയനായിരുന്നു. അധികാര ദുര്‍വിനിയോഗവും പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തില്‍ കൈകടത്തലുമാണ് പ്രസിഡന്റിനെതിരെ ആരോപിച്ച കുറ്റങ്ങള്‍. ഇതോടെ ട്രംപ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച് ചെയ്യപ്പെടുകയും സെനറ്റ് മുന്‍പാകെ വിചാരണയ്‌ക്കെത്തുകയും ചെയ്തു. ട്രംപിനെതിരായ രണ്ടാം ആരോപണം തള്ളിയത് 47നെതിരെ 53 വോട്ടുകള്‍ക്കാണ്. ഇതോടെ നാല് മാസം നീണ്ട ഇംപീച്മെന്റ് നടപടികള്‍ അവസാനിച്ചു.

Related Articles

Latest Articles