ബെയ്ജിംഗ് : ചൈനയില്‍ നവജാതശിശുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍ ജനിച്ച് 30 മണിക്കൂര്‍ കഴിഞ്ഞാണു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. പ്രസവത്തിനുമുമ്പു തന്നെ അമ്മയ്ക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു. ഗര്‍ഭിണിയായ അമ്മയില്‍നിന്നു വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ വഴി കുഞ്ഞിലേക്കു വൈറസ് പടര്‍ന്നതാകാം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നവജാതശിശുവിന് നോവല്‍ കൊറോണ ബാധയാണെന്ന് സ്ഥിരീകരിച്ചു.
വൈറസ് ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ നവജാതശിശു. പ്രസവത്തിലൂടെ അമ്മയില്‍നിന്നു കുഞ്ഞിനു വൈറസ് പകരില്ലെന്നാണു കരുതിയിരുന്നത്..അതേസമയം, കഴിഞ്ഞ ദിവസം വൈറസ് ബാധയേറ്റ അമ്മ പ്രസവിച്ച കുഞ്ഞിന് കൊറോണ ബാധയില്ലെന്നു സ്ഥിരീകരിച്ചിരുന്നു. ഡിസംബറില്‍ വുഹാന്‍ മാര്‍ക്കറ്റിലെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കു പടര്‍ന്നതാകാം എന്നു വിശ്വസിക്കുന്ന കൊറോണ ഇതുവരെ അഞ്ഞൂറോളം പേരുടെ ജീവനാണു കവര്‍ന്നത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…