Saturday, December 20, 2025

“എല്ലാ മതങ്ങളും ഇനി കമ്മ്യൂണിസ്റ്റ് നയം മാത്രം അനുസരിക്കണം”; മതങ്ങൾക്കെതിരെ വീണ്ടും കൂടുതൽ നിയന്ത്രണങ്ങൾക്ക് ചൈന

ബീജിങ്; എല്ലാ മതങ്ങളും ഇനി കമ്മ്യൂണിസ്റ്റ് നയം മാത്രം അനുസരിക്കണമെന്ന് ചൈനീസ് ഭരണകൂടം (Chinese Government). ഇതോടെ മതങ്ങൾക്കെതിരെ വീണ്ടും നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ചൈന.മുന്നേ തന്നെ ക്രൈസ്തവ-ഇസ്ലാമിക മതവിഭാഗങ്ങളുടെ മേൽ അടിച്ചേൽപിച്ചിരുന്ന നിയമങ്ങളെ കൂടുതൽ കർശനമാക്കാനാണ് തീരുമാനമെന്നാണ് സൂചന. ക്രൈസ്തവ മിഷനറിമാരേയും പള്ളികളേയും കടുത്ത നിയമങ്ങളാൽ നിയന്ത്രിച്ചിരുന്ന ചൈനയുടെ നീക്കങ്ങൾ ചൈന ക്രിസ്റ്റ്യൻ ഡെയ്‌ലി എന്ന മാധ്യമമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുനന്ത്.

ചൈനാ മതം മാത്രം മതിയെന്ന കടുത്ത നിലപാടിലേക്കാണ് ആജീവനാന്ത പ്രസിഡന്റായി മാറിയ ഷീ ജിൻ പിംഗിന്റെ തീരുമാനം. ഇതിന് കമ്മ്യൂണിസ്റ്റ് നേതൃത്വം പൂർണ്ണ പിന്തുണ നൽകിയെന്നാണ് അറിവ്. ഒപ്പം സമൂഹം തികഞ്ഞ സോഷ്യലിസത്തിലാണ് ജീവിക്കേണ്ടതെന്നും മതമല്ല, സമൂഹങ്ങളെ നയിക്കേണ്ടതെന്നുമാണ് പ്രഖ്യാപിത നയത്തിൽ പറയുന്നത്. നയം കടുപ്പിക്കുന്നതിന് മുന്നേ തന്നെ പരസ്യമായി മതപ്രചാരണം നടത്തിയ നിരവധി ക്രൈസ്തവ പുരോഹിതരെ സൈന്യം തടവിലാക്കിക്കഴിഞ്ഞു.

സിൻജിയാംഗ് മേഖലയിൽ ഉയിഗുർ മുസ്ലീംങ്ങളെ കൊന്നൊടുക്കുന്ന സൈന്യം മറുവശത്ത് വ്യാപകമായി ക്രിസ്ത്യൻ പള്ളികളും കഴിഞ്ഞ വർഷം തകർത്തിരുന്നു. ഇത്തവണ നിയമം കടുപ്പിക്കുന്നതിന്റെ ഭാഗമായി 400 പ്രമുഖ ക്രൈസ്തവ പുരോഹിതരെ ക്കൊണ്ട് നിർബന്ധമായി ഒപ്പിടുവിച്ചിരിക്കുകയാണ്. നയം തെറ്റിച്ചാൽ വധശിക്ഷ വരെ ലഭിക്കുമെന്ന അവസ്ഥയിലാണ് മിഷനറിമാർ.

Related Articles

Latest Articles