Wednesday, June 19, 2024
spot_img

ഇന്ത്യയുടെ നയതന്ത്ര നീക്കം കണ്ട് സഹിക്കാനാവാതെ ഏങ്ങലടിച്ച് ചൈന; ഇന്ത്യ-അമേരിക്ക സഖ്യം നാറ്റോയേക്കാൾ ഭീകരമെന്ന് പ്രചാരണം

ബീജിംഗ്: ഇന്ത്യയുടെ നയതന്ത്ര നീക്കം കണ്ട് സഹിക്കാനാവാതെ ഏങ്ങലടിച്ച് ചൈന( China Says About India-US Relation). ഇതിനുപിന്നാലെ ഇന്ത്യയ്‌ക്കെതിരെ നുണപ്രചാരണങ്ങൾ നടത്തുകയാണ് ചൈന. ഇപ്പോഴിതാ ഇന്ത്യ-അമേരിക്ക പസഫിക്കിലെ നീക്കം നാറ്റോയേക്കാൾ അപകടമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. ചൈനയുടെ ഉപവിദേശകാര്യമന്ത്രി ലീ യൂചെംഗാണ് ഇന്ത്യ-അമേരിക്ക ബന്ധം അപകടമെന്ന് പരാമർശിച്ചത്. സോവിയറ്റ് യൂണിയനെ പലതാക്കി ഛിന്നഭിന്നമാക്കിയത് നാറ്റോയാണ്. അവർ റഷ്യക്ക് വൻ ഭീഷണിയാണ്. യുക്രെയ്ൻ റഷ്യക്കായി നിലകൊള്ളേണ്ട രാജ്യമായിരുന്നുവെന്നും ബീജിംഗ് പ്രസ്താവനയിൽ പറയുന്നു.

ഇതിനൊപ്പമാണ് പസഫിക്കിലെ നീക്കത്തെ ചൈന ഏറെ ഗുരതരമെന്ന് വിശേഷിപ്പിച്ചത്. തങ്ങളെ ലക്ഷ്യമിടുന്ന അമേരിക്ക ഇന്ത്യയുടെ കരുത്തിനെ ഉപയോഗിക്കുകയാണെന്നും, പസഫിക്കിലെ സ്ഥിതി അമേരിക്ക യുദ്ധസമാനമാക്കുകയാണെന്നും ക്വാഡ് സഖ്യം നാറ്റോയേക്കാൾ ശക്തവും അപകടവുമാണെന്ന വിലയിരുത്തലും വിമർശനവും ചൈന ഉന്നയിച്ചു. എന്നാൽ ചൈന ഭയക്കുന്നത് ഇന്ത്യയ്ക്ക് അമേരിക്ക നൽകുന്ന പിന്തുണയെയാണെന്നാണ് നിരീക്ഷകർ പറയുന്നത്. .

Related Articles

Latest Articles