ബീജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണം സ്വീകരിച്ച് 11 അംഗ ബി.ജെ.പി സംഘം ബീജിംഗിലെത്തി. പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ നേതൃത്വത്തിലാണ് സംഘം ചൈനയിൽ എത്തിയത്. ഒക്ടോബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഇതിനു മുന്നോടിയായിട്ടാണ് ബിജെപി സംഘത്തിന്റെ ചൈനീസ് സന്ദർശനം.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ-370 എടുത്തുമാറ്റി ആഴ്ചകൾക്ക് ശേഷമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേകക്ഷണം സ്വീകരിച്ച് ബിജെപി സംഘം ചൈനയിൽ എത്തിയിരിക്കുന്നത്. ലഡാകിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചതിൽ ചൈന ആദ്യം തന്നെ എതിര്പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രാദേശികമായ സമന്വയം ലംഘിക്കുമെന്ന് കാണിച്ചായിരുന്നു ചൈന വിഷയം ഉയർത്തിയത്.
ഈ മാസമാദ്യമാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈന സന്ദർശിച്ചത്. ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനത്തിനു മുന്നോടിയായി പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ആറുദിവസമാണ് ബി.ജെ.പി സംഘം ചൈനയിൽ ഉണ്ടായിരിക്കുക. ബീജിംഗ്, ഗ്വാൻഗ്സോ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്ന സംഘം സർക്കാർ ഉദ്യോഗസ്ഥരുമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുമായും ചർച്ചകൾ നടത്തും.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…