Categories: International

നയതന്ത്ര പരാജയം മറക്കാൻ പാക്കിസ്താൻ; മൂന്ന് വ്യോമപാതകള്‍ അടച്ചു; ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമപരിധി ഉപയോഗിക്കുന്നത് പൂർണമായും വിലക്കും

ഇസ്‌ലാമാബാദ്: കറാച്ചിക്ക് മുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ പാകിസ്താൻ അടച്ചു. ബുധനാഴ്ചമുതൽ വെള്ളിയാഴ്ചവരെ പാത അടച്ചിടുമെന്ന് പാക് സിവിൽ ഏവിയേഷൻ അധികൃതരാണ് അറിയിച്ചത്. ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമപരിധി ഉപയോഗിക്കുന്നത് പൂർണമായും വിലക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനുപിന്നാലെയാണിത്.കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. സെപ്റ്റംബർ ഒന്നിന് വിലക്ക് അവസാനിക്കും.

അതേസമയം, ജമ്മുകശ്മീർ വിഷയം പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ അടുത്തമാസം നടക്കാനിരിക്കുന്ന യു.എൻ. പൊതുസഭയിൽ ശക്തമായിത്തന്നെ അവതരിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി ബുധനാഴ്ച പറഞ്ഞു. കശ്മീരികളുടെ വികാരങ്ങൾ ഇമ്രാൻഖാൻ ലോകത്തെ അറിയിക്കും. ന്യൂയോർക്കിൽ നടക്കുന്ന മറ്റുപരിപാടികളിലും ഉഭയകക്ഷിചർച്ചകളിലും ഇമ്രാൻ പങ്കെടുക്കുമെന്നും ഖുറേഷി പറഞ്ഞു.

ഇന്ത്യ പാക് വ്യോമപാത ഉപയോഗിക്കുന്നത് പൂർണമായും തടയുന്നതു സംബന്ധിച്ച് ഇമ്രാൻ ആലോചിക്കുന്നതായി ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി ഫവാദ് ചൗധരി ചൊവ്വാഴ്ച ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യവും പാകിസ്താൻവഴിയുള്ള ഇന്ത്യ-അഫ്ഗാൻ വ്യാപാരവും വിലക്കുന്ന കാര്യവും ചൊവ്വാഴ്ച പാക് മന്ത്രിസഭ ചർച്ചചെയ്തിരുന്നു. അന്തിമതീരുമാനം ഇമ്രാൻ കൈക്കൊള്ളും.

ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ ഫെബ്രുവരിയിൽ പാകിസ്താൻ വ്യോമപാത പൂർണമായും അടച്ചിരുന്നു. മാർച്ച് 27-ന് ഇന്ത്യ, തായ്‌ലാൻഡ്, ഇൻഡൊനീഷ്യ എന്നിവയൊഴികെയുള്ള രാജ്യങ്ങൾക്കായി പാത തുറന്നുകൊടുത്തു. ജൂലായ് 16-നാണ് പാകിസ്താൻ പിന്നീട് വ്യോമപാത പൂർണമായി തുറന്നത്.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

17 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

19 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

22 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

1 day ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 days ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago