Friday, December 12, 2025

കണ്ണില്ലാ ക്രൂരത!!! മൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കി ചൈന: പ്രതിഷേധവുമായി ജനങ്ങൾ

ബെയ്ജിംഗ്: മൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കി ചൈന(Chinese people criticising govt’s zero COVID policy for cruelty against animals). കോവിഡിന്റെ മറവിലാണ് ഈ ക്രൂരത നടക്കുന്നത്. എന്നാൽ മൃഗങ്ങളിൽ നിന്നും കൊറോണ വൈറസ് വ്യാപിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ മൃഗങ്ങളെയും കൊന്നുതള്ളുന്നതെന്നാണ് ചൈനയുടെ വാദം.

അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് വിവിധയിടങ്ങളിൽ മൃഗസംരക്ഷണ സംഘടനാ പ്രതിധികൾ ഉൾപ്പെടെ പ്രതിഷേധവുമായി സംഘടിച്ചെന്നാണ് റിപ്പോർട്ടുകൾ. കോവിഡിന്റെ പേരിൽ വളർത്തുമൃഗങ്ങളെ ഉൾപ്പെടെ പ്രതിരോധ പ്രവർത്തകർ കൊലപ്പെടുത്തുന്നത് പതിവായതോടെയാണ് ആളുകൾ രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം ക്വാറന്റൈനിൽ കഴിയുന്ന ആളുടെ മൂന്ന് വയസ്സ് പ്രായമുള്ള വളർത്തുനായയെ പ്രതിരോധ പ്രവർത്തകർ ക്രൂരമായി അടിച്ചുകൊന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറൽ ആയതോടെയാണ് സർക്കാരിനെതിരെ ആളുകൾ സംഘടിച്ചത്.

ഇതിനുപിന്നാലെ സാമൂഹമാധ്യമങ്ങളിലൂടെയും സർക്കാരിനെതിരെ ആളുകൾ ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്. ജനങ്ങളുടെ സ്വകാര്യ സ്വത്ത് കയ്യടക്കാൻ സർക്കാരിന് ആരാണ് അധികാരം നൽകിയതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ആളുകൾ കൂട്ടപ്പലായനം നടത്തുകയാണ്. ഹോങ്കോംഗിൽ നിന്ന് രോഗം ഭയന്ന് ദിവസവും നിരവധി പേരാണ് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നത്.

ജനുവരി മുതൽ ഇതുവരെ 94,000 പേരാണ് ഹോങ്കോംഗ് അന്താരാഷ്‌ട്ര വിമാനത്താവളം വഴി രാജ്യം വിട്ടത്.നിലവിൽ കോവിഡിന്റെ അഞ്ചാം തരംഗമാണ് ഹോങ്കോംഗിൽ അലയടിക്കുന്നതെന്നാണ് റിപ്പോർട്ട്.
മറ്റ് തരംഗങ്ങളെക്കാൾ ഏറെ അപകടകാരിയാണ് അഞ്ചാംതരംഗം എന്നാണ് റിപ്പോർട്ടുകൾ. അതിവ്യാപന ശേഷിയുള്ള വൈറസ് അതിവേഗം രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്.

Related Articles

Latest Articles