Friday, May 17, 2024
spot_img

ചക്രവാതചുഴി: കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

തിരുവനന്തപുരം: അറബിക്കടലിന് സമീപം ചക്രവാതചുഴി (Heavy Rain In kerala) രൂപപ്പെട്ടതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നത്.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വരുന്ന രണ്ട് ദിവസങ്ങളിലും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് മഴതുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തെക്ക് കിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് സംസ്ഥാനത്ത് മഴയ്‌ക്ക് കാരണം.

ഇന്ന് പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലും, നാളെ ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം മഴയ്‌ക്ക് ഒപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles