ശബരിമല: ശബരിമല ദർശനം നടത്തി തെന്നിന്ത്യൻ ചലച്ചിത്ര താരം ചിരഞ്ജീവി. പത്നി സുരേഖയും ഒപ്പം ഉണ്ടായിരുന്നു. ഇരുമുടി കെട്ടില്ലാതെയായിരുന്നു ദർശനം. മാളികപ്പുറത്തും അദ്ദേഹം ദർശനം നടത്തി.ശേഷം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി എന്നിവരെയും സന്ദർശിച്ചു.
രാവിലെ 11 മണിക്ക് സന്നിധാനത്ത് എത്തിയ ചിരഞ്ജീവി ദർശനം പൂർത്തിയാക്കി ഒരു മണിക്കിനുള്ളിൽ തന്നെ തിരികെ പോയി. ഗുരുവായൂരിലേക്ക് പോയ താരം അവിടെ ദർശനവും നടത്തിയ ശേഷം തിരികെ ഹൈദരാബാദിലേക്ക് മടങ്ങും. കുംഭം ഒന്നായ ഇന്ന് ദർശനത്തിന് ഭക്തജന തിരക്കായിരുന്നു.

