Saturday, September 19, 2026

കുട്ടികൾ ഓടിച്ച കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് ദാരുണാന്ത്യം; സംഭവം ആലുവയിൽ

ആലുവ: ആലുവ (Aluva) മുട്ടത്ത് കുട്ടികള്‍ ഓടിച്ച കാറിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി.

ഇടത്തല കുഴിവേലിപ്പിടി സ്വദേശി ബക്കറാണ് മരിച്ചത്. കളമശ്ശേരി ഗുഡ്ഷെഡിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ഇവരുടെ രക്ഷിതാക്കളെ കണ്ടെത്തിയതായാണ് വിവരം.

Related Articles

Latest Articles