Monday, December 15, 2025

ജഗൻമോഹൻ റെഡ്ഢിയുടെ ഭരണത്തിൽ ആന്ധ്രയിൽ മതപരിവർത്തന ലോബി അരങ്ങു തകർക്കുന്നു; തിരുമല ദേവസ്വം വെബ്‌സൈറ്റിൽ ക്രിസ്തീയ പ്രാർത്ഥനകൾ

തിരുമല ദേവസ്വം ബോര്‍ഡിന്റെ വെബ്‌സെറ്റില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ പ്രത്യക്ഷപ്പെട്ടു.ടിടിഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ‘www.tirumala.org’ ന്റെ ലിങ്കില്‍ ആണ് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ഹാക്കിങ്ങാണെന്ന സംശയമാണ് ദേവസ്വം അധികൃതര്‍ പങ്കുവെക്കുന്നത്.

ദേവസ്ഥാനത്തിന്റെ 2020 ലെ പുതിയ കലണ്ടറും ഡയറിയും പുറത്തിറക്കിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ‘ടിടിഡി കലണ്ടര്‍ 2020 പിഡിഎഫ്’ എന്നതിനായി തിരഞ്ഞ നെറ്റ് ലിങ്കില്‍ ആണ് ക്രിസ്തീയ ഗാനം പ്രത്യക്ഷപ്പെട്ടത്. തെലുങ്കിലെ ശ്രീ യെശയ്യയില്‍ എന്ന ക്രിസ്തീയഗാനം ലിങ്ക് ക്ലിക് ചെയ്തതോടെ പ്രത്യക്ഷപ്പെട്ടതോടെ പ്രതിഷേധവും ഉയര്‍ന്നു.

ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ തന്നെ ടിടിഡി വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.ക്രിസ്തീയ ഗാനങ്ങളുടെ ഈ വാക്കുകള്‍ എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്ന് സൈബര്‍ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ടിടിഡി ഉദ്യോഗസ്ഥരെയും സൈബര്‍ വിഭാഗം ചോദ്യം ചെയ്യുന്നുണ്ട്. ഇത് ഒരു ഹാക്കിംഗ് സംഭവമാണോ അല്ലയോ എന്നത് സ്ഥിരീകരിക്കാന്‍ ഉദ്യോഗസ്ഥരോട് സൈബര്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു.

Related Articles

Latest Articles