തിരുവല്ല: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കുന്ന മെയ് 30 ന് ദുഖാചരണം നടത്താനുള്ള ചില സംഘടനകളുടെ നീക്കം അപലപനീയമാണെന്ന് ക്രിസ്ത്യൻ ഹെൽപ് ലൈൻ . അന്നേദിവസം നരേന്ദ്രമോദി സർക്കാരിരിന്‍റെ പ്രവർത്തന വിജയത്തിനായി ക്രിസ്ത്യൻ ഹെൽപ് ലൈന്‍റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥന നടത്തും.
തിരുവല്ലയിൽ നടന്ന സംസ്ഥാന നേതൃയോഗത്തിലാണ് ക്രിസ്ത്യൻ ഹെൽപ് ലൈൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. യോഗത്തിൽ ക്രിസ്ത്യൻ ഹെൽപ്പ് ലൈന്‍റെ സംസ്ഥാന പ്രസിഡന്‍റായി സിജു തോമസ് രാജുവിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
മുസ്‌ലിം ജമാ അത്ത് എന്ന സംഘടനയാണ് മെയ് 30 ന് ദുഖാചരണം നടത്താൻ ആഹ്വാനവുമായി മുന്നോട്ടുവന്നത്. ഇതിനെതിരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് അമർഷം പുകയുമ്പോഴാണ് ക്രിസ്ത്യൻ ഹെൽപ് ലൈനും വിമർശനവുമായി രംഗത്തുവന്നത്.

