ഗുവാഹത്തി: ആസ്സാമിൽ 128 കുടുംബങ്ങളെ കൂട്ട മതപരിവർത്തനം നടത്തി ക്രിസ്ത്യൻ മിഷനറിമാർ. തലസ്ഥാന നഗരമായ ദിസ്പൂരിന് 30 കിലോമീറ്റർ അകലെ ആംസാങ് വനമേഖലയിലെ മൂന്ന് ഗ്രാമങ്ങളിലെ ഗാരു ഗോത്ര വിഭാഗത്തിലെ ജനങ്ങളെയാണ് മത പരിവർത്തനത്തിന് വിധേയരാക്കിയത്. മൂന്ന് ഗ്രാമങ്ങളിലുമായി 130 കുടുംബങ്ങളാനുള്ളത്. വീടിൻറെ മേൽക്കൂര നിർമ്മിക്കാൻ അലൂമിനിയം ഷീറ്റുകളും കമ്പിളി വസ്ത്രങ്ങളും നൽകി ഗ്രാമീണരെ മിഷനറി പ്രവർത്തകർ സഹായിച്ചിരുന്നു. ഇതിനു പ്രത്യുപകാരമായി കുടുംബങ്ങളോട് ക്രിസ്തുമതം സ്വീകരിക്കുവാൻ നിർബന്ധിക്കുകയായിരുന്നു. നിലവിൽ രണ്ട് കുടുംബങ്ങളാണ് സ്വധർമ്മത്തിൽ അവശേഷിക്കുന്നത്. അവർക്കു മേലും ക്രിസ്തുമതം സ്വീകരിക്കാനുള്ള സമ്മർദ്ദമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഗ്രാമവാസികൾ പുറത്തുള്ളവരോട് പ്രതികരിക്കാൻ മടിക്കുന്നതായും ഹിന്ദു സംഘടനകൾ ആരോപിക്കുന്നുണ്ട്.
മലയോര പ്രദേശങ്ങളായ ഗ്രാമങ്ങളിൽ ജനങ്ങൾക്ക് സഹായ വാഗ്ദാനം നൽകി ക്രിസ്ത്യൻ മിഷനറിമാർ വ്യാപകമായ മത പരിവർത്തനങ്ങൾ നടത്തുകയാണെന്ന് ഹിന്ദു സംഘടനകൾ ആരോപിക്കുന്നു.

