Saturday, May 18, 2024
spot_img

12 വർഷത്തെ ഇടവേളയ്ക്കു ശേഷം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ൽ തി​രി​ച്ചെ​ത്തി

മാ​ഞ്ച​സ്റ്റ​ർ: നിലവിൽ ഇ​റ്റാ​ലി​യ​ൻ ക്ല​ബാ​യ യു​വ​ന്‍റ​സി​ൽ​ കളിച്ചു കൊണ്ടിരിക്കുന്ന സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ത​ന്‍റെ പ​ഴ​യ ത​ട്ട​ക​മാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ൽ തി​രി​ച്ചെ​ത്തി. ക്രി​സ്റ്റ്യാ​നോ​യു​മാ​യി യു​ണൈ​റ്റ​ഡ് ക​രാ​റി​ലെ​ത്തി. പോ​ർ​ച്ചു​ഗ​ൽ താ​ര​വു​മാ​യി ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ക​രാ​റാ​ണ് യു​ണൈ​റ്റ​ഡ് ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. വൈ​കാ​തെ ലി​സ്ബ​ണി​ൽ ക്രി​സ്റ്റ്യാ​നോ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​കും.

വീ​ട്ടി​ലേ​ക്ക് സ്വാ​ഗ​ത​മെ​ന്ന് യു​ണൈ​റ്റ​ഡ് ട്വീ​റ്റ് ചെ​യ്തു. 2003 മു​ത​ല്‍ 2009 വ​രെ യു​ണൈ​റ്റ​ഡി​നാ​യി 292 മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ച്ച റൊ​ണാ​ള്‍​ഡോ 118 ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. റൊ​ണാ​ള്‍​ഡോ​യെ വ​ര​വേ​ല്‍​ക്കാ​ന്‍ ക്ല​ബ്ബി​ലെ എ​ല്ലാ​വ​രും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു​വെ​ന്ന് യു​ണൈ​റ്റ​ഡ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നു ശേ​ഷ​മാ​ണ് പോ​ർ​ച്ചു​ഗ​ൽ സൂ​പ്പ​ർ താ​രം യു​ണൈ​റ്റ​ഡി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. 12 വ​ർ​ഷം മു​ൻ​പ് യു​ണൈ​റ്റ​ഡ് വി​ട്ട ക്രി​സ്റ്റ്യാ​നോ റ​യ​ൽ മാ​ഡ്രി​ഡി​ലും യു​വ​ന്‍റ​സി​ലും പ​ന്ത് ത​ട്ടി.

ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ റൊ​ണാ​ൾ​ഡോ അ​തൃ​പ്ത​നെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ പി​എ​സ്ജി​യി​ലേ​ക്ക് താ​രം ചേ​ക്കേ​റു​ന്നു​വെ​ന്ന് വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നു. എന്തായാലും ഒടുവിൽ മാഞ്ചസ്റ്റർ ആരാധകരെ ആഹ്ളാദത്തിലാക്കി ക്രിസ്ത്യാനോ തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ മടങ്ങിയെത്തി

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles