Friday, January 2, 2026

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചലച്ചിത്രം ക്രിസ്റ്റഫറിന്റെ ചിത്രീകരണം പൂർത്തിയായി; പോലീസ് വേഷത്തിൽ മമ്മൂട്ടി ; ആവേശത്തോടെ ആരാധകർ

തിരുവനന്തപുരം : മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറിന്റെ ചിത്രീകരണം പൂർത്തിയായി. സംവിധായകൻ ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്.

56 ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. 79 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ക്രിസ്റ്റഫര്‍ ഇപ്പോള്‍ പ്രേക്ഷകരിലേയ്ക്ക് എത്താന്‍ തയ്യാറെടുക്കുകയാണ്. പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം ഇതിനോടകം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ്.

ക്രിസ്റ്റഫര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ക്രിസ്റ്റഫര്‍ ‘ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ഒരു ത്രില്ലര്‍ ചിത്രത്തിന്റെ സ്വഭാവമാണ് ക്രിസ്റ്റഫറിന് എന്ന് ഊഹിക്കാം.
ആര്‍.ഡി. ഇലുമിനേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയ കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Related Articles

Latest Articles