chennai
ചെന്നൈ: കടബാധ്യതയെ തുടർന്ന് ഭാര്യയെയും രണ്ടു മക്കളെയും ദാരുണമായി കൊലപ്പെടുത്തിയെ ശേഷം ആത്മഹത്യ ചെയ്ത് യുവാവ്. ചെന്നൈ നഗരത്തിലെ പല്ലാവരം പൊഴിച്ചല്ലൂരില്‍ താമസിക്കുന്ന പ്രമുഖ ഐടി സ്ഥാപനത്തിലെ എന്‍ജിനിയറാണ്ഭാര്യയെയും മക്കളെയും ഇലക്ട്രിക് കട്ടർ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയതിനുശേഷം ജീവനൊടുക്കിയത്.
ഇന്നലെ രാത്രിയാണു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പല്ലാവരത്തിനടുത്തുള്ള പൊഴിച്ചല്ലൂരില്‍ താമസിക്കുന്ന പ്രകാശ്, ഭാര്യ ഗായത്രി, മക്കളായ നിത്യശ്രീ ഹരികൃഷ്ണന്‍ എന്നിവരാണു മരിച്ചത്. രാവിലെ ഏറെ വൈകിയിട്ടും പ്രകാശിനെയും കുടുംബത്തെയും വീടിനു പുറത്തുകാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഗായത്രിയുടെ അച്ഛനെ വിവരംഅറിയിക്കുകയായിരുന്നു.
ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാത്തില്‍ പൊലീസെത്തി പരിശോധിച്ചപ്പോഴാണു നാലുപേരെയും രക്തത്തില്‍ കുളിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇലക്‌ട്രിക് വുഡ് കട്ടര്‍ ഉപയോഗിച്ചു കഴുത്തറുത്ത നിലയിലായിരുന്നു നാലുപേരുടെയും മൃതദേഹങ്ങള്‍. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിനു ശേഷം പ്രകാശ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തുവെന്നാണു പൊലീസിന്റെ നിഗമനം. അടുത്തിടെ ഓണ്‍ലൈന്‍ സൈറ്റ് വഴി പ്രകാശ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വുഡ് കട്ടര്‍ വാങ്ങിയിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ രാത്രി വീട്ടില്‍ നിന്ന് അസ്വഭാവികമായി ശബ്ദങ്ങളോ കരച്ചിലോ കേട്ടിരുന്നില്ലെന്നാണ് അയൽവാസികൾ നൽകുന്ന മൊഴി. ഉറക്കഗുളികകള്‍ നല്‍കി ഭാര്യയെയും മക്കളെയും മയക്കിയ ശേഷമാണ് കൊലപാതകമെന്നാണു സൂചന. പ്രകാശിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസിനു വിവരം കിട്ടി. ഇതുസംബന്ധിച്ചു വീട്ടില്‍ വഴക്കു പതിവായിരുന്നതായും പരിസരവാസികള്‍ പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്.
വീട്ടില്‍ നിന്നു കിട്ടിയ ആത്മഹത്യ കുറിപ്പിലും കടത്തെ പറ്റി സൂചനയുണ്ട്.പ്രമുഖ ഐ.ടി കബനിയിലെ എന്‍ജിനിയറായിരുന്ന പ്രകാശിന് വന്‍തുക കടബാധ്യതയുണ്ടാകാനുള്ള സാഹചര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…