Wednesday, May 8, 2024
spot_img

രണ്ട് വയസ്സുകാരനായ മകനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു; സ്ത്രീധന പീഡനമെന്ന് കുടുംബം

ഹൈദരാബാദ്: രണ്ട് വയസ്സുകാരനായ മകനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. സ്ത്രീധന പീഡനത്തിന്റെ പേരിലാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. രണ്ട് വയസുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തത്. തെലങ്കാനയിലെ നാല്‌ഗോണ്ട ജില്ലയിലെ നാർക്കറ്റ്പള്ളി മണ്ഡലത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

ഇരുപത്തിനാലുകാരിയായ ലാസ്യ ഇവരുടെ മകൻ രണ്ട് വയസ്സുകാരൻ സാത്വിക് എന്നിവരാണ് മരിച്ചത്. ആദ്യം മകൻ സാത്വിക്കിനെ ലാസ്യ സീലിംഗ് ഫാനിൽ കെട്ടി തൂക്കിയ ശേഷം സ്വയം തൂങ്ങിമരിക്കുകയായിരുന്നു. അയൽവാസികൾ ഓടിയെത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. നിലവിൽ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ല.

സ്ത്രീധനത്തിന്റെ പേരിൽ ലാസ്യയുടെ ഭർത്താവും റെയിൽവേ ജീവനക്കാരനുമായ നരേഷ് ലാസ്യയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. ലാസ്യയുടെ വീട്ടുകാരുടെ കയ്യിൽ നിന്ന് പലതവണയായി ലക്ഷങ്ങൾ ഇയാൾ വാങ്ങിയിരുന്നതായി കുടുംബം പറഞ്ഞു. എന്നിട്ടും സ്ത്രീധനത്തിന്റെ പേരിൽ ഇയാൾ ലാസ്യയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറയുന്നു. സംഭവത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Related Articles

Latest Articles