Wednesday, May 15, 2024
spot_img

ഇലക്‌ട്രിക് മിനി കൂപ്പർ പുത്തൻ മോഡൽ ഇനി മഞ്ജുവിന് സ്വന്തം

മഞ്ജുവിന്റെ യാത്രകൾക്ക് കൂട്ടാകാൻ പുതിയൊരാൾ കൂടി എത്തി. റേഞ്ച് റോവറിന് പിന്നാലെ ഇലക്‌ട്രിക് മിനി കൂപ്പറാണ് (Manju Warrier owns new Electric Mini Cooper) താരം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. മഞ്ഞയും കറുപ്പും അഴക് പകരുന്ന മിനി കൂപ്പര്‍ മഞ്ജു സ്വന്തമാക്കിയ വിവരം ഷോറൂമുകാരാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച ഈ കാറിന്റെ എക്സ്‌ഷോറൂം വില 47.20 ലക്ഷം രൂപയാണ്. സാധാരണ മിനി കൂപ്പറിനേക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്‌ട്രിക് മിനി കൂപ്പറുകള്‍ക്ക് അധിക ചാര്‍ജ് വരുന്നത്.

32.6 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇലക്‌ട്രിക് മിനി കൂപ്പറിലുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 270 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.

നിലവില്‍ ഷൂട്ടിംഗുകള്‍ക്കായാലും മറ്റു പരിപാടികള്‍ക്കായാലും മഞ്ജു എത്തുന്നത് തന്റെ റേഞ്ച് റോവറിലാണ്. കറുത്ത നിറത്തിലുള്ള റേഞ്ച് റോവര്‍ സ്വയം ഡ്രൈവ് ചെയ്തു വരുന്ന താരത്തിന്റെ വീഡിയോ പലവട്ടം സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.

Related Articles

Latest Articles