Saturday, May 18, 2024
spot_img

ഗുണ്ടയുടെ ഭാര്യയുമായി അവിഹിത ബന്ധം ; വാടക വീട്ടിൽ നിന്നും ഉടമസ്ഥൻ ഇറക്കിവിട്ടു,പേട്ട സി ഐ റിയാസ് രാജയുടെ തൊപ്പി തെറിച്ചതിന്റെ കാരണങ്ങൾ ഇതാണ്

തിരുവനന്തപുരം: ഗുണ്ടയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ വാടക വീട്ടിൽ നിന്നും ഉടമസ്ഥൻ ഇറക്കിവിട്ടു. ഗുരുതരമായ സ്വഭാവദൂഷ്യത്തെക്കുറിച്ചുള്ള പരാതികൾ ശരിയാണെന്ന് കണ്ടെത്തിയതാണ് പേട്ട സി.ഐ റിയാസ് രാജയെ സസ്‌പെൻഡ് ചെയ്യാൻ കാരണമായത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ഇറക്കിയ ഉത്തരവിൽ സ്വഭാവദൂഷ്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തുന്നുണ്ട്.പേട്ട എസ്.എച്ച്.ഒ ആയിരിക്കെ റിയാസ് രാജ വെൺപാലവട്ടത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് സ്വഭാവദൂഷ്യം കാരണം വീട്ടുടമ നിർബന്ധപൂർവം ഒഴിപ്പിച്ചെന്നും ലുലുമാളിനടുത്തെ അനധികൃത മസാജ് സെന്ററിൽ സ്ത്രീയുമായി സന്ദർശിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്‌തിരുന്നു.

നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഗുണ്ടാലിസ്റ്റിൽ പെട്ടയാളുടെ ഭാര്യയുമായി സി.ഐ സൗഹൃദത്തിലാണെന്നും ഇത് പൊലീസിന് ചേർന്നതല്ലെന്നും ഇന്റലിജൻസും കണ്ടെത്തി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ റിയാസിനെ സ്ഥലംമാറ്റണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് ശുപാർശ നൽകിയിരുന്നു. ഇതേക്കുറിച്ച് എ.ഡി.ജി.പി എം.ആർ.അജിത്കുമാർ വിശദമായി അന്വേഷിച്ചപ്പോഴാണ് ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയത്.

ഇത്തരം ആരോപണങ്ങൾ ഉയരാനുണ്ടായ സാഹചര്യം സൃഷ്ടിച്ചതിലൂടെ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്ക ലംഘനവുമുണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഗുണ്ടാലിസ്റ്റിലുള്ളയാളുടെ ഭാര്യയുമായി പൊലീസ് ഉദ്യോഗസ്ഥന് നിരക്കാത്ത സൗഹൃദം റിയാസ് പുലർത്തി. ഈ സ്ത്രീ മദ്യപിച്ച് പൊതുജനമദ്ധ്യത്തിൽ വച്ച് അവർക്ക് സി.ഐയുമായി ബന്ധമുണ്ടെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതായി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഉന്നതതല അന്വേഷണ സംഘത്തിന് മൊഴി നൽകി.പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്കലംഘനവുമുണ്ടായതായി പ്രഥമദൃഷ്ട്യാ ബോദ്ധ്യമായെന്ന് എ.ഡി.ജി.പിയുടെ ഉത്തരവിൽ പറയുന്നു.

Related Articles

Latest Articles