ദേശീയ പൗരത്വഭേദഗതി ബില്‍ ഇന്ന് 12 മണിയോടെ ലോക്‌സഭയില്‍ അവതരിപ്പിക്കും. 1955-ലെ പൗരത്വചട്ടം ഭേദഗതിചെയ്ത് തയ്യാറാക്കിയ ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് അവതരിപ്പിക്കുക. ബില്ലിനെ എതിര്‍ത്തുവോട്ടുചെയ്യാന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്നലെ വൈകീട്ടു ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതതലസമിതിയോഗം തീരുമാനിച്ചിരുന്നു.
ഭേദഗതിയില്‍ പ്രത്യേക രാജ്യങ്ങളുടെ പേരെടുത്ത് പറയാതെ അയല്‍ രാജ്യങ്ങളെന്നാക്കണമെന്നും മതങ്ങളുടെ പേര് പരാമര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന പ്രത്യേക പരിപാടി,’സെക്യൂരിറ്റി സ്കാൻ’ഇന്നലെ തത്വമയി ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു.
ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബിജെപി എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. 545 അംഗ ലോക്‌സഭയില്‍ 303 എംപിമാരുള്ള ബിജെപിക്ക് അനായാസം ബില്‍ പാസാക്കിയെടുക്കാനാകും.
ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അസമില്‍ ഇന്ന് 12 മണിക്കൂര്‍ ബന്ദ് നടക്കുകയാണ്.

