Kerala

സിഐടിയു രാജ്: കണ്ണൂരിൽ ഒരു സ്ഥാപനം കൂടി പൂട്ടിക്കെട്ടി; വ്യാപാരി ആത്മഹത്യയുടെ വക്കിൽ

കണ്ണൂർ: സിഐടിയു രാജിൽ സംസ്ഥാനത്ത് ഒരു സ്ഥാപനം കൂടി പൂട്ടിക്കെട്ടി(CITU Strike In Kerala). കണ്ണൂരിലാണ് സംഭവം. മാടായി തെരുവിലെ ശ്രീ പോർക്കലി സ്റ്റീൽസ് എന്ന ഹാർഡ് വെയർ സ്ഥാപനമാണ് തൊഴിൽ സമരത്തെ തുടർന്ന് അടച്ചത്. ഒന്നര മാസത്തിലേറെയായി സി.ഐ.ടി.യു കടയ്ക്ക് മുന്നിൽ കൊടികുത്തി സമരം നടത്തി വരികയാണ്‌. തൊഴില്‍ നിഷേധിച്ചു എന്നാരോപിച്ചാണ്‌ പന്തല്‍ കെട്ടി കൊടി നാട്ടി സമരം ആരംഭിച്ചത്‌.

അതേസമയം സിഐടിയു നേതാക്കളുടെ ഭീഷണി മൂലമാണ് സ്ഥാപനം അടച്ചു പൂട്ടുന്നതെന്ന് കടയുടമ പറഞ്ഞു. കണ്ണൂര്‍ മാതമംഗലത്ത്‌ സി.ഐ.ടിയു സമരത്തെത്തുടര്‍ന്ന്‌ ഹാര്‍ഡ്‌ വേര്‍ സ്‌ഥാപനം അടച്ചു പൂട്ടിയത്‌ ഏറെ വിവാദമായതിനു പിന്നാലെയാണ്‌ തൊഴില്‍ സമരത്തെത്തുടര്‍ന്ന്‌ മറ്റൊരു സ്‌ഥാപനത്തിനു കൂടി പൂട്ടു വീഴുന്നത്‌. കഴിഞ്ഞ മാസം 23നാണ്‌ ഈ സ്‌ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്‌. പിന്നാലെ തൊഴില്‍ നിഷേധം ആരോപിച്ച്‌ കടക്ക്‌ മുന്നില്‍ സി.ഐ.ടിയു സമരം തുടങ്ങി.

യൂണിയന്‍ അംഗങ്ങളായ തൊഴിലാളികളെ കയറ്റിറക്കിന്‌ നിയോഗിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു സി.ഐ.ടിയു സമരം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കടയുടമ തയാറായില്ല. ഇതോടെ കടയിലേക്കുള്ള കയറ്റിറക്ക്‌ സി.ഐ.ടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. പോലീസിന്റെ മധ്യസ്‌ഥതയില്‍ രണ്ട്‌ വട്ടം ചര്‍ച്ച നടന്നെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ്‌ കട അടച്ചു പൂട്ടാന്‍ ഉടമകള്‍ തീരുമാനിച്ചത്‌

B4 Admin

Recent Posts

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

2 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

5 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

5 hours ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

7 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

7 hours ago