Civil unrest rages in Myanmar; Refugee flow across the border into India as air raids intensify; Alert in Mizoram
ദില്ലി: മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷമായതോടെ ജനങ്ങൾ ഭാരതത്തിലേക്ക് പലായനം ചെയ്യുന്നു. അഭയാർത്ഥി പ്രവാഹം വർദ്ധിച്ചതിനെ തുടർന്ന് അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. വ്യോമാക്രമണം ശക്തമാക്കിയതോടെ പരിക്കേറ്റവരുൾപ്പെടെയുള്ള 1000ലധികം പേർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. അതിർത്തി പ്രദേശമായ മിസോറമിലേക്കാണ് ജനങ്ങൾ അഭയം പ്രാപിക്കുന്നത്.
വ്യോമാക്രമണത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 20 പേർക്ക് മാനുഷിക പരിഗണനയിൽ ഇന്നലെ മിസോറമിലെ ചമ്പായ ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. മ്യാൻമറിലെ മിസോറമിനോടു ചേർന്ന ചിൻ സംസ്ഥാനത്താണ് ആക്രമണം ശക്തമായത്.
റിഖാവ്ധാർ ഗ്രാമത്തിലെ ഒരു സൈനിക പോസ്റ്റ് വിമതസംഘടന പിടിച്ചെടുത്തതോടെയാണ് വ്യോമാക്രമണം ശക്തമാക്കിയത്. 2020 ൽ സൈന്യം അധികാരം പിടിച്ചെടുത്തതോടെ ഓംഗ് സാൻ സുചിയുടെ രാഷ്ട്രീയപാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ എംപിമാരും എംഎൽഎമാരും പ്രവർത്തകരുമുൾപ്പെടെ 30,000 പേർ മിസോറമിൽ അഭയം തേടിയിരുന്നു.
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…