'The accused showed no remorse'; Asfaq Alam, who brutally murdered a five-year-old girl in Aluva, should get the death penalty
എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊന്ന് മാലിന്യ കുമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ ലഭിക്കണമെന്ന് പ്രതിയുടെ പരിഭാഷക അഡ്വ. ബിനി എലിസബത്ത്. ക്രൂരകൃത്യത്തിൽ പ്രതിയ്‌ക്ക് പശ്ചാത്താപം തോന്നിയിട്ടില്ലെന്ന് ബിനി എലിസബത്ത് പറഞ്ഞു.
കോടതിയിൽ പ്രതികരണമൊന്നുമില്ലാതെയായിരുന്നു അസ്ഫാക്ക് നിന്നിരുന്നത്. പ്രതിയ്‌ക്ക് ചെയ്തത് തെറ്റാണെന്ന് ഒരിക്കലും തോന്നിയിട്ടുണ്ടായിരുന്നില്ല. എന്നാൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ദിവസം അഫ്‌സാക്ക് വളരെ അസ്വസ്ഥനായിരുന്നെന്നും പരിഭാഷക പറഞ്ഞു. മലയാളത്തിൽ പ്രതി ഇതുവരെ സംസാരിച്ചിട്ടില്ല. ഹിന്ദിയിലായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ കാര്യങ്ങൾ പ്രതി പറയുമ്പോൾ താൻ വളരെ വേദനാജനകമായിട്ടാണ് അത് മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരുന്നതെന്നും അവർ വ്യക്തമാക്കി.
മന: സാക്ഷിക്ക് നിരക്കാത്ത ഹീന കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നത്. ആ കുറ്റ കൃത്യത്തിൽ അയാൾക്ക് ഒരു തരത്തിലുള്ള കുറ്റബോധമോ മാനസാന്തരമോ വരാത്തതിനാൽ തന്നെ വധ ശിക്ഷ നൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും എലിസബത്ത് പറഞ്ഞു.
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…