കണ്ണൂർ: ഇരിട്ടിയിൽ കമ്യൂണിസ്റ്റ് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസും തണ്ടർബോൾട്ടും. കഴിഞ്ഞ ദിവസം രാത്രിയും തണ്ടർബോൾട്ട് സംഘവുമായി കമ്യൂണിസ്റ്റ് ഭീകരർ ഏറ്റുമുട്ടിയിരുന്നു. പരിശോധനയ്ക്കായി രാത്രി വനത്തിൽ തുടർന്ന സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്.
ഇന്ന് രാവിലെ മുതൽ തണ്ടർബോൾട്ടിന്റെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള കൂടുതൽ സേനാംഗങ്ങൾ വനത്തിൽ തിരച്ചിൽ ആരംഭിക്കും. കഴിഞ്ഞ ദിവസം രണ്ട് തവണയായി കമ്യൂണിസ്റ്റ് ഭീകരരും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. എന്നാൽ, ആരെയും കസ്റ്റഡിയിലെടുക്കാൻ സാധിച്ചില്ല. ഏറ്റുമുട്ടലിന് ശേഷം ഭീകരർ രക്ഷപ്പെടുകയാണുണ്ടായത്.
കഴിഞ്ഞ ദിവസം രാവിലെ തണ്ടർബോൾട്ടിന്റെ പട്രോളിംഗിനിടെ മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർക്ക് പരിക്കേറ്റതായി സൂചനയുണ്ട്. പ്രദേശത്ത് നിന്ന് മൂന്ന് തോക്കുകളും തണ്ടർബോൾട്ട് പിടിച്ചെടുത്തിരുന്നു.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ