clash-between-fans-during-turf-football-match-in-kappur-palakkad
പാലക്കാട്: പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെ കപ്പൂരിൽ ടര്‍ഫ് ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘർഷം. തിങ്കളാഴ്ച രാത്രി കപ്പൂര്‍ കൂനംമുച്ചിയിലെ ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.
അതേസമയം മത്സരത്തിനിടെ റഫറി ഫൗള്‍ അനുവദിക്കാതിരുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടർന്ന് ഇരുവിഭാഗം കാണികൾ ചേരിതിരിഞ്ഞാണ് ഏറ്റുമുട്ടിയത്. പൊടിക്കാംകുന്നിലെയും കുമ്പിടിയിലെയും ടീമുകള്‍ തമ്മിലായിരുന്നു മത്സരം.
ആദ്യം ഇരുടീമുകളിലെയും കളിക്കാര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇതിനു പിന്നാലെ രണ്ടുടീമുകളുടെയും ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ ഏകദേശം അരമണിക്കൂറോളം സംഘര്‍ഷം നീണ്ടു.
എന്നാൽ വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ടര്‍ഫ് മാനേജര്‍ക്കോ മറ്റുള്ളവര്‍ക്കോ പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. മാത്രമല്ല പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ടര്‍ഫ് ഫുട്‌ബോള്‍ മത്സരത്തിന് വിലക്കില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…