Monday, December 15, 2025

ജമ്മുകശ്മീരിലെ രണ്ടിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നു ! ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറെയടക്കം വളഞ്ഞ് സൈന്യം

ജമ്മുകശ്മീരിലെ പൂഞ്ചിലും കത്വയിലും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. പൂഞ്ചിലെ പത്തനട്ടീർ മേഖലയിലാണ് രാവിലെ ഏറ്റുമുട്ടൽ ആരംഭിച്ചത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ ഭീകരർ വെടിയുതിർത്തത്. ഉടൻ തന്നെ സൈന്യം തിരിച്ചടിച്ചു. വൈകിയും സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. വൈകുന്നേരം കത്വയിലും ഏറ്റുമുട്ടലുണ്ടായി. കത്വയിലെ ബനി വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

3 ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരിലൊരാൾ സംഘടനയുടെ കമാൻഡർമാരിൽ ഒരാളെന്നാണ് റിപ്പോർട്ട്. ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കാനിരിക്കെയാണ് ഭീകര സാന്നിധ്യവും ഏറ്റുമുട്ടലും. ബുധനാഴ്ചയാണ് ജമ്മുകശ്മീരിലെ ആദ്യ ഘട്ട വോട്ടിംഗ്. അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ, കുൽഗാം ജില്ലകളിലെ 16 മണ്ഡലങ്ങൾക്കൊപ്പം ചെനാബ് താഴ്‌വരയിലെ ദോഡ, കിഷ്ത്വാർ, റാംബാൻ ജില്ലകളിലെ എട്ടു സീറ്റുകളിലും വോട്ടെടുപ്പുണ്ട്. വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള നീക്കമാണ് സൈന്യം നടത്തുന്നത്.

Related Articles

Latest Articles