Friday, June 14, 2024
spot_img

അധികാര വടംവലി; അഫ്‌ഗാനിൽ താലിബാന്‍ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടൽ; വെടിവെയ്പ്പിൽ നിയുക്ത പ്രസിഡന്റിന് പരിക്ക്

കാബൂള്‍: അഫ്‌ഗാനിൽ താലിബാൻ നേതാക്കള്‍ തമ്മില്‍ രൂക്ഷ ആഭ്യന്തര പ്രശ്‌നം. അധികാരത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ താലിബാന്‍ സഹസ്ഥാപകന്‍ മുല്ലാ അബ്ദുള്‍ ഗനി ബരാദറിന് വെടിയേറ്റതായി റിപ്പോർട്ട് പുറത്ത്.

താലിബാനിലെ ഏറ്റവും ക്രൂരന്മാരെന്ന കുപ്രസിദ്ധിയുള്ള ഹഖാനി നെറ്റ്‌വര്‍ക്ക് നേതാക്കളായ അനസ് ഹഖാനിയും ഖലീല്‍ ഹഖാനിയുമാണ് മുല്ലാ ബരാദറും മുല്ലാ യാക്കൂബുമായി ഏറ്റുമുട്ടിയത്. അധികാര വടംവലി തന്നെയായിരുന്നു വെടിവെപ്പിന് കാരണമായത്.

കാബൂള്‍ കീഴടക്കി അഫ്‌ഗാനില്‍ അധികാരം പിടിച്ചടക്കിയത് മുതല്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേസമയം പരസ്പരമുണ്ടായ ഏറ്റുമുട്ടലില്‍ നിയുക്ത പ്രസിഡന്റ് മുല്ലാ ബരാദറിന് വെടിയേറ്റുവെന്നും നിലവില്‍ മുല്ല പാകിസ്ഥാനില്‍ ചികിത്സയിലാണെന്നുമാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles