Sunday, September 20, 2026

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സൈന്യം; സുരക്ഷാ ശക്തമാക്കി സേന; പ്രദേശം നിരീക്ഷണത്തിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ച് സൈന്യം.

ജമ്മു കശ്മീരിൽ അവന്തിപോറ ജില്ലയിലെ നമ്പൽ പ്രദേശത്താണ് സംഭവം. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് വൈകീട്ടോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ഭീകരർ അവന്തിപോറയിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരം സേനയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പരിശോധന നടത്തിയത്.

അതേസമയം ഇവിടെ കൂടുതൽ ഭീകരർ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശം സേന വളഞ്ഞിരിക്കുകയാണ്.

Related Articles

Latest Articles