Clashes inside hospital in Gaza; Israel Defense Forces Kill Hamas Internal Security Officer; More than 80 terrorists in custody
ടെൽ അവീവ്: ഗാസയിലെ ആശുപത്രിക്കുള്ളിലുണ്ടായ ഏറ്റുമുട്ടലിൽ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. 80ലധികം ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസിന്റെ ഇന്റേണൽ സെക്യൂരിറ്റി ഓപ്പറേഷൻസ് ഡയറക്ടറേറ്റ് മേധാവി ഫായിഖ് മബ്ഹൂഹ് ആണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഗാസ മുനമ്പിൽ ഹമാസ് ഭീകരരുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത് ഇയാളായിരുന്നുവെന്ന് ഐഡിഎഫ് അറിയിച്ചു.
ഷിഫ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടലുണ്ടായത്. ഇസ്രായേൽ സൈനികരെ ആക്രമിക്കുക എന്ന ലക്ഷ്യത്തിലാണ് ആയുധങ്ങളുമായി ഫായിഖിന്റെ നേതൃത്വത്തിൽ ഹമാസ് ഭീകരർ ആശുപത്രി വളപ്പിലെത്തിയത്. ഇയാൾ കൊല്ലപ്പെട്ട സ്ഥലത്തിന് അടുത്ത് നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ഹമാസ് ഭീകരർ ആശുപത്രിയിൽ ഒത്തുകൂടിയെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ സൈന്യം ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയിൽ റെയ്ഡ് നടത്തിയത്. സൈനികരുടെ സാന്നിധ്യം അറിഞ്ഞതോടെ ആശുപത്രിക്കുള്ളിൽ നിന്ന് തന്നെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.
സൈനിക ഓപ്പറേഷന്റെ ദൃശ്യങ്ങളും ഐഡിഎഫ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് വഴി പുറത്ത് വിട്ടിട്ടുണ്ട്. ആശുപത്രിയിലെ രോഗികൾക്കും അതിനുള്ളിലെ സംവിധാനങ്ങൾക്കും പരമാവധി ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് നടപടി പൂർത്തിയാക്കിയതെന്നും ഇസ്രായേൽ അറിയിച്ചു. രോഗികളോ മെഡിക്കൽ സ്റ്റാഫോ ഇവിടെ നിന്ന് ഒഴിഞ്ഞ് പോകേണ്ടതില്ലെന്നും, ഷിഫയിൽ ഉള്ള രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആവശ്യമായ വെള്ളവും മരുന്നുകളും സൈന്യത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്നുണ്ടെന്നും ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി പറഞ്ഞു.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…