Sunday, December 14, 2025

ക്ലാസിക് ക്രിമിനൽ ഈസ് ബാക്ക് ! ദൃശ്യം 3 ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും ! ആരാധകർ ആവേശത്തിൽ

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

‘ക്യാമറ ജോര്‍ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ദൃശ്യം ആദ്യ ഭാഗത്തു നിന്നുള്ള മോഹന്‍ലാലിനെയാണ് കാണാന്‍ സാധിക്കുക. ഇതോടൊപ്പം മോഹന്‍ലാലും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും കെട്ടിപ്പിടിക്കുകയും കൈ കൊടുക്കുകയും ചെയ്യുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും വൻ ഹിറ്റുകളായിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗവും കൊവിഡ് കാലത്ത് ഒടിടിയിലൂടെ പുറത്തിറങ്ങിയ രണ്ടാം ഭാഗവും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയിരുന്നത് .2013 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം പിന്നീട് ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി വിദേശ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Related Articles

Latest Articles