Saturday, December 20, 2025

ഹിമാചല്‍ പ്രദേശില്‍ വീണ്ടും മിന്നൽ പ്രളയം; എട്ടു പേരെ കാണാതായി; മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് സൂചന

സിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയേ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു. ശക്തമായ മഴയില്‍ നദികളില്‍ വെള്ളം അതിവേഗം ഉയരുകയായിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
ഒട്ടേറെ വാഹനങ്ങള്‍ പ്രളയത്തില്‍ ഒഴുകിപ്പോയി.ഹിമാചലില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദേശീയ ദുരന്ത പ്രതികരണ സേന രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. റോഡുകളും മറ്റു ഗതാഗത മാര്‍ഗങ്ങളും തടസപ്പെട്ടു. നൂറുകണക്കിനു വാഹനങ്ങള്‍ പലയിടത്തും കുടുങ്ങിയതായാണ് സൂചന.

അതേസമയം ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുള്ള അപകടത്തില്‍ രണ്ട് ദിവസം മുൻപ് ഒന്‍പത് പേര്‍ മരിച്ചിരിന്നു. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുകളിലേക്ക് കൂറ്റന്‍ പാറകള്‍ വീണാണ് അപകടമുണ്ടായത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles