Monday, May 20, 2024
spot_img

പ്രളയത്തില്‍ വിറങ്ങലിച്ച് യൂറോപ്പ്; മരണം 200 കടന്നു

ബ്രസൽസ്: കോവിഡിന് പിന്നാലെ യൂറോപ്പില്‍ ഭീതി വിതച്ച് പ്രളയം. കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണം 200 കടന്നതായി റിപ്പോര്‍ട്ട്. യൂറോപ്പിനെ ആകെ തകര്‍ത്തിരിക്കുന്ന പ്രളയത്തില്‍ ബെല്‍ജിയത്തില്‍ മാത്രം 163പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അധികൃതര്‍ പറയുന്നു. പ്രളയം ഏറ്റവും അധികം ബാധിച്ച ജർമ്മനിയിൽ മരണ സംഖ്യ 169 ആയി. ജര്‍മ്മനിയിലിലെ റെയ്‌നേലാന്‍റില്‍ 121 പേര്‍ മരിച്ചതായാണ് ഇന്നലെ സ്ഥിരീകരിച്ചത്. ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്.

ജൂലൈ 14 നും 15 നും ഇടയിൽ ജർമ്മനിയിൽ 100 മില്ലിമീറ്ററിനും 150 മില്ലിമീറ്ററിനും ഇടയിൽ മഴ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അരനൂറ്റാണ്ടിന് ശേഷമാണ് ജർമ്മനി ഇത്രയധികം ശക്തിയേറിയ പ്രകൃതി ദുരന്തത്തെ നേരിടുന്നത്. ജർമ്മൻ പ്രധാനമന്ത്രി ഏയ്ഞ്ചലാ മെർക്കൽ ദുരന്തബാധിതമേഖലകൾ സന്ദർശിച്ചു.

രണ്ട് മാസത്തില്‍ പെയ്യേണ്ട മഴയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലൻഡ്‍സ്‍ രാജ്യങ്ങളില്‍ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകി. അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. ഇതെല്ലാം പ്രളയത്തിന് വഴിയൊരുക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles