Thursday, May 2, 2024
spot_img

പല്ലുവേദനയ്ക്ക് മാത്രമല്ല, ഈ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഗ്രാമ്പൂ ഉപയോഗിക്കാം,അറിയേണ്ടതെല്ലാം

നമ്മള്‍ കറി മസാലകളില്‍ ചേര്‍ക്കുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് ഗ്രാമ്പൂ. ഗ്രാമ്പൂ ആഹാരത്തില്‍ ചേര്‍ക്കുന്നതിലൂടെ നമ്മളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങളും ലഭിക്കുന്നുണ്ട്.ഒട്ടുമിക്ക ആളുകളും പല്ലുവേദന വന്നാല്‍ ഒരു ഗ്രാമ്പൂ എടുത്ത് പല്ലിന്റെ കേട് വന്ന ഭാഗത്ത് കടിച്ച് പിടിക്കാറുണ്ട്. അല്ലെങ്കില്‍ ഗ്രാമ്പൂ ഓയില്‍ പല്ലില്‍ ഇറ്റിക്കും. ഇത്, പല്ലുവേദന കുറയ്ക്കുന്നതിനും ഓറല്‍ ഹെല്‍ത്ത് നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്.എന്നാല്‍, പല്ലിന്റെ ആരോഗ്യത്തിന് മാത്രമല്ല, മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഗ്രാമ്പൂ ഉപയോഗിക്കാവുന്നതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.

ഗ്രാമ്പൂ ഉപയോഗിക്കേണ്ട ശരിയായ രീതി

ചിലര്‍ കഫക്കെട്ട് കുറയ്ക്കാന്‍ നന്നായി ആവി പിടിക്കാറുണ്ട്. ആവി പിടിക്കുമ്പോള്‍ അതില്‍ രണ്ട് ഗ്രാമ്പൂ ചേര്‍ക്കുന്നത് കഫം വേഗത്തില്‍ ഇളകി വരുന്നതിന് സഹായിക്കും.
അതുപോലെ, വായ് നാറ്റം കുറയ്ക്കാനും പല്ലിന്റെ വേദന കുറയ്ക്കാനും ഗ്രാമ്പൂ ഉപയോഗിക്കുമ്പോള്‍ ഒന്നോ രണ്ടോ ഗ്രാമ്പൂ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. അതുപോലെ, ഇത് വായയില്‍ ഇട്ട് നന്നായി സാവധാനത്തില്‍ ചവച്ചരയ്ക്കണം. സാവധാനത്തില്‍ ഇതിന്റെ നീര് ഇറക്കുന്നതാണ് കൂടുതല്‍ ഗുണം നല്‍കുക.പെട്ടെന്ന് തന്നെ ചവച്ചരച്ച് വിഴുങ്ങുന്നത് ഗ്രാമ്പൂവിന്റെ ഗുണം നിങ്ങളിലേയ്ക്ക് എത്തിക്കുന്നില്ല. ഇതിന്റെ നീര് മൊത്തം ചവച്ച് അരച്ച് ഇറക്കിയാല്‍ മാത്രമാണ് ഗുണം പൂര്‍ണ്ണമായും ലഭിക്കൂ.

പല്ലുവേദനയും അതുപോലെ, പല്ലിന് കേട് വരുന്നതും തടഞ്ഞ് ഓറല്‍ ഹെല്‍ത്ത് നല്ല ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ ഗ്രാമ്പൂ സഹായിക്കും. അതുപോലെ തന്നെ മദ്യപാനവും പുകവലിയും കുറയ്ക്കാനും അതിനോടുള്ള അഡിക്ഷന്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.അതുപോലെ, ദഹനപ്രശ്‌നം തുടര്‍ച്ചയായി നേരിടുന്നവരാണ് നിങ്ങള്‍ എങ്കില്‍, ഗ്രാമ്പൂ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിന് ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ട്. അതുപോലെ, ഫംഗല്‍ ഇന്‍ഫക്ഷന്‍ മാറ്റാനും ഛര്‍ദ്ദിക്കാന്‍ വരുന്നതും മാറ്റിയെടുക്കാനും ഇത് സഹായിക്കും.

Related Articles

Latest Articles