Thursday, December 18, 2025

‘നാടിനോട് പ്രതിബദ്ധത ഉണ്ടാകണം’ ;വികസന പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്ന പ്രതിപക്ഷത്തിന് രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കൊച്ചി : കേരള സർക്കാരിന്റെ വികസന പരിപാടികളിൽ നിന്ന് മാറി നിൽക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. വികസന പരിപാടികളിൽ ഒപ്പം നിൽക്കമെന്നും നാടിനോട് പ്രതിബദ്ധത ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പറഞ്ഞു.

വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക മഹാ സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നാടിന്റെ വികസനകാര്യങ്ങളിൽ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും സർക്കാർ ആരേയും മാറ്റി നിർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം വികസന പരിപാടികളിൽ നിന്ന് വിട്ടു നില്കുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles