cm-pinarayi-vijayan-pilot-vehicle-met-with-accident-in-kochi
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപടകടത്തിൽപ്പെട്ടു. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലായിരുന്നു അപകടം സംഭവച്ചത്. മുഖ്യമന്ത്രിയുടെ വാർണിങ് പൈലറ്റ് വാഹനമാണ് അപകടത്തിൽ പെട്ടത്.
വൈകുന്നേരം ആറരയോടുകൂടിയായിരുന്നു അപകടം. ഒരു സി ഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വ്യക്തമാകുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അന്തരിച്ച എം എൽ എ പിടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് മടങ്ങവെയായിരുന്നു അപകടം.
അതേസമയം തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാൽ മുഖ്യമന്ത്രിക്ക് വൈകിട്ടോടെയാണ് പിടിക്ക് അന്തിമോപചാരം അർപ്പിക്കാനെത്താനായത്. പി എൻ പണിക്കരുടെ സ്മരണാർത്ഥം പൂജപ്പുരയിൽ സ്ഥാപിച്ച വെങ്കല പ്രതിമ അനാവരണം ചെയ്യാനായിരുന്നും രാഷ്ട്രപതി തലസ്ഥാനത്തെത്തിയത്.
തുടർന്ന് പരിപാടിക്ക് ശേഷം വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി, പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് അദ്ദേഹം പി ടിക്ക് അന്തിമോപചാരം അർപ്പിച്ചത്. പി ടി തോമസിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…