Kerala

മരംമുറി ഉത്തരവ്; മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതെന്ന് ആവർത്തിച്ച് വിഡി സതീശൻ

തിരുവനന്തപുരം:മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറി തന്നെയാണ് ജലവിഭവ വകുപ്പിന്റെ അഡിഷണൽ ചീഫ് സെക്രട്ടറിയെന്നും എല്ലാ വിവരങ്ങളും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും സതീശൻ ആരോപിച്ചു.

ജൂൺ 11 ന് മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെയും കേരളത്തിന്റെയും സംയുക്ത പരിശോധന നടന്നു. സെപ്റ്റംബർ 17 ന് നടന്ന സെക്രട്ടറി തല യോഗത്തിൽ മരംമുറിക്കാനുള്ള തീരുമാനമുണ്ടായി. ഈ തീരുമാനം ഒരു നോട്ടിലൂടെ കേരള സർക്കാർ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം നവംബർ ഒന്നിന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റൂമിൽ വെച്ച് യോഗം ചേർന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇല്ലെന്ന് പറഞ്ഞ അതിന്റെ മിനുറ്റ്സ് വനംമന്ത്രി നിയമസഭയിൽ വായിക്കുകയും ചെയ്തതാണ്. മുഖ്യമന്ത്രിക്ക് എല്ലാ കാര്യത്തിലും അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവിനെകുറിച്ചോ യോഗം നടന്നതിനെ കുറിച്ചോ താൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വാദം സത്യമാണെങ്കിൽ തന്റെ വകുപ്പിൽ എന്ത് നടന്നുവെന്ന് അറിയാത്ത മന്ത്രി ആസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും സതീശൻ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറിലെ വിവാദ ഉത്തരവിനെക്കുറിച്ച് മുഖ്യമന്ത്രി ഇന്നും മൗനത്തിലാണെന്നും സർക്കാരിന്റേത് മനപുർവ്വമായ ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരംമുറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷ നേതാവ് ആവർത്തിച്ച് ആവശ്യപ്പെട്ടു.

പ്രളയ മുന്നൊരുക്കത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് സി എ ജി റിപോർട്ടിൽ വിമർശനം ശരിയാണെന്നും കേരളത്തിലെ ഡാം മാനേജ്മെന്റിൽ സംസ്ഥാന സർക്കാരിന് പാളിച്ചയുണ്ടായെന്നും വിഡി സതീശൻ പറഞ്ഞു. പ്രളയത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടമായതിൽ സർക്കാരിന് പങ്കുണ്ട്. ഇതിൽ അന്വേഷണം നടത്താൻ പോലും സർക്കാർ തയ്യാറായില്ല. കുറ്റക്കാരെ സർക്കാർ സംരക്ഷിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.

B4 Admin

Recent Posts

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

4 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

5 hours ago

ആന്റോ അഗസ്റ്റിന് മാംഗോ ഫോണ്‍ കുരുക്ക്. ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരില്‍ തിരിച്ചുപിടിച്ചതില്‍ ബിനാമി ഇടപാടെന്ന് എക്‌സൈസ്

കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…

5 hours ago

പിണറായിയെ കുടുക്കി സര്‍ക്കാരിന്റെ നിയമോപദേശം. വീണ കൈപ്പറ്റിയ 3.28 കോടി മാസപ്പടിയല്ല, കൈക്കൂലി. മുഹമ്മദ് റിയാസും വിചാരണ നിഴലില്‍

കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…

7 hours ago

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

21 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

21 hours ago