Tuesday, December 23, 2025

അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 29ന് കേരളത്തിൽ തിരികെ എത്തില്ല

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സാ ആവശ്യത്തിനായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ 29ന് കേരളത്തിൽ തിരിച്ചെത്തില്ല.

അമേരിക്കയിൽ നിന്നും അദ്ദേഹം ദുബായിലേക്ക് പോകും. ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ദുബായിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച യുഎയിലെ വിവിധ എമിറേറ്റുകള്‍ സന്ദർശിക്കും. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും.

ഫെബ്രുവരി ഏഴാം തീയതി അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി 29 തിന് തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

Related Articles

Latest Articles