കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് മുന്നോടിയായി പുറത്തുവന്ന സ്വകാര്യ സന്ദേശങ്ങളാണ് ഇപ്പോള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നത്. രാത്രി വൈകി അശ്ലീലച്ചുവയുള്ള സന്ദേശങ്ങളാണ് രവീന്ദ്രന് സ്വപ്നയ്ക്ക് അയച്ചത്. എന്നാല്‍, രവീന്ദ്രന്റെ നിലവിട്ട സന്ദേശങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലായിരുന്നില്ല സ്വപ്നയുടെ മറുപടികള്‍.
അതേസമയം രവീന്ദ്രനെ തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി നടത്തിപ്പില്‍ വന്‍ തുക കമ്മീഷന് ഇനത്തില്‍ നഷ്ടപ്പെട്ട കേസിലാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷുമായുള്ള സ്വകാര്യ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍.
സി. എം രവീന്ദ്രന് ആദ്യത്തെ തവണ ചോദ്യം ചെയ്യലിന് ഹാജരായത് നാലു തവണ നോട്ടീസ് അയച്ചശേഷമാണ്. എന്നാല്‍ ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ചോദ്യംചെയ്യല്‍ മാറ്റിവെക്കണമെന്ന് ഇതുവരെ സി.എം രവീന്ദ്രന് ആവശ്യം ഉന്നയിച്ചിട്ടില്ല.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…