Saturday, January 3, 2026

എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരു പോലെ ബാധകമായ നിയമം ഉറപ്പാക്കുന്ന ഏകീകൃത സിവിൽ കോഡിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും; പ്രതിപക്ഷം പിന്തുണയ്ക്കും

തിരുവനന്തപുരം : മതം പരിഗണിക്കാതെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരു പോലെ ബാധകമായ നിയമം പ്രദാനം ചെയ്യുക എന്ന പുരോഗമന ആശയം മുന്നോട്ടു വയ്ക്കുന്ന ഏകീകൃത സിവിൽ കോഡിനനുകൂലമായി മുഴുവൻ രാജ്യവും നിലപാടെടുക്കുന്നതിനിടെ ഏക സിവിൽ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. സിവിൽ കോഡിൽ നിന്നും കേന്ദ്രം പിന്മാറണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും എന്നാണ് ലഭിക്കുന്ന വിവരം. 15–ാം നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്നാണ് ആരംഭിച്ചത്. 12 ദിവസം സമ്മേളിച്ച് 24നു സമ്മേളനം സമാപിക്കും.

വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ, മതനിന്ദ തുടങ്ങിയ വിഷയങ്ങളിൽ എല്ലാവർക്കും ബാധകമായ പൊതുനിയമം നടപ്പാക്കാനാണ് ഏക സിവിൽ കോഡ് കൊണ്ടുവരുന്നത്. വിവാഹം ഉൾപ്പെടെ വ്യക്തിപരമായ പല കാര്യങ്ങളിലും മതനിയമങ്ങളാണു നിലവിൽ പാലിച്ചുപോരുന്നത്.വിഭാവനം ചെയ്യുക. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾ ഈ നിയമ പരിധിയിൽ ഉൾപ്പെടും. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് നിയമ കമ്മിഷന് ഇതുവരെ ഒരു കോടിയിലേറെ നിർദേശങ്ങൾ ലഭിച്ചതായി കേന്ദ്ര നിയമമന്ത്രി അർജുന്‍ റാം മേഘ്‌വാൾ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. നിർദേശങ്ങളിൽ വിശദമായ ചർച്ച നടത്തിയശേഷം മറ്റ് തീരുമാനങ്ങളെടുക്കുമെന്നും അത് എല്ലാവരെയും അറിയിക്കുമെന്നും ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ രാജ്യത്തെ എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവരുടെയും നിർദേശങ്ങൾ കേന്ദ്രം പരിഗണിക്കുമെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു.

Related Articles

Latest Articles