ayodhya ram mandir construction
അയോധ്യ: ബിജെപി (BJP) ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പതിനൊന്ന് മുഖ്യമന്ത്രിമാർ ഇന്ന് അയോധ്യയിലെ രാമജന്മഭൂമിയിലെ ക്ഷേത്രത്തിൽ പ്രാർഥന നടത്തും. ഇതിനായി ഇന്നലെ വൈകുന്നേരം തന്നെ ഇവർ ലഖ്‌നൗവിലെത്തിയിരുന്നു. രാവിലെ 11 മണിയോടെ അയോധ്യയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശേഷം ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രിമാർ ഹനുമാൻഗർഹി ക്ഷേത്രം സന്ദർശിക്കുകയും തുടർന്ന് രാമജന്മഭൂമിയിൽ പ്രാർഥിക്കുകയും ചെയ്യും.
അതേസമയം ഇതിനു മുന്നോടിയായി 11 മുഖ്യമന്ത്രിമാരുടെയും മൂന്ന് ഉപമുഖ്യമന്ത്രിമാരുടെയും പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അയോധ്യയിൽ എത്തിയിരുന്നു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, അസം, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര, ഗുജറാത്ത്, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, ബീഹാറിൽ നിന്നുള്ള രണ്ട് ഉപമുഖ്യമന്ത്രിമാരും അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരാളുമാണ് പുണ്യനഗരം സന്ദർശിക്കുന്നതിനായി ഇന്ന് എത്തുന്നത് .
എന്നാൽ സിക്കിം, മേഘാലയ, മിസോറാം, കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അയോധ്യ സന്ദർശിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാശി വിശ്വനാഥ് ധാമിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രിമാർ വാരണാസിയിലായിരുന്നു. ബിജെപി മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും ഇവർ പങ്കെടുത്തിരുന്നു.
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…
നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…