Saturday, December 27, 2025

കോയമ്പത്തൂർ റേഞ്ച് ഡിഐജി സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ; വിജയകുമാർ മരിച്ചത് ഇന്ന് പുലർച്ചെ

ചെന്നൈ: തമിഴ്നാട്ടിൽ ഡിഐജി ആത്മഹത്യ ചെയ്ത നിലയിൽ. കോയമ്പത്തൂർ ഡിഐജി റേഞ്ച് സി. വിജയകുമാർ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയായിരുന്നു സംഭവം.

സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിർക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി സൂചനയുണ്ട്. സംഭവത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രം​ഗത്തെത്തി.

Related Articles

Latest Articles