Friday, May 24, 2024
spot_img

രാജ്യത്ത് ഭീകരാക്രമണങ്ങൾക്ക് തയ്യാറെടുക്കുകയായിരുന്ന ഏഴംഗ സംഘത്തെ പിടികൂടി ജർമൻ പോലീസ്! പിടിയിലായത് ഐ എസ് ബന്ധമുള്ള വിദേശ ഭീകരർ! രാജ്യത്ത് കനത്ത ജാഗ്രത

ബെർലിൻ: രാജ്യത്ത് ഭീകരക്രമണത്തിന് പദ്ധതിയിട്ട ഐ എസ് മോഡ്യുളിൽ പെട്ട ഏഴ് ഭീകരരെ കസ്റ്റഡിയിലെടുത്ത് ജർമനി. ഇവർ അടുത്തകാലത്ത് ആഗോള ഭീകര സംഘടനയായ ഐ എസുമായി ചേർന്നവരാണെന്നും തീവ്ര ഇസ്ലാമിക പ്രത്യയശാസ്ത്രം പിന്തുടരുന്ന അപകടകാരികളായ ഭീകരരാണെന്നും ഫെഡറൽ പ്രോസിക്യൂട്ടറുടെ അറിയിപ്പിൽ പറയുന്നു. 2022 ൽ യുക്രൈനിൽ നിന്നാണ് സംഘം ജർമനിയിലേതിയത്. അന്നുമുതൽ ഭീകരാക്രമണങ്ങൾ നടത്താൻ സംഘം തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. ഭീകര പ്രവർത്തനങ്ങൾക്കായി സംഘം പണം സ്വരൂപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്

നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയുടെ പടിഞ്ഞാറൻ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അഞ്ച് തുർക്ക്മെനിസ്ഥാൻ പൗരന്മാരും താജിക്കിസ്ഥാനിൽ നിന്നുള്ള ഒരാളും കിർഗിസ്ഥാനിൽ നിന്നുള്ള മറ്റൊരാളുമാണ് ജർമ്മൻ പോലീസിന്റെ പിടിയിലായത്. കിർഗിസ്ഥാനിൽ നിന്ന് പിടികൂടിയ ഭീകരൻ 2022 ഏപ്രിൽ മുതൽ ഐഎസിന് വേണ്ടി ഫണ്ട് ശേഖരിക്കുന്നുണ്ടെന്നും സംഘടനയെ പിന്തുണയ്ക്കുന്നതിനായി പണം വിദേശത്തേക്ക് അയച്ചിരുന്നതായും പ്രോസിക്യൂട്ടർമാർ ആരോപിച്ചു.

ഐ എസ് ബന്ധത്തിന്റെ പേരിൽ ഡച്ച് അധികാരികൾ ഒരു താജിക്കിസ്ഥാനി പ്രതിയെയും അയാളുടെ കിർഗിസ് ഭാര്യയെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ജർമനിയിലെ ഭീകര സംഘത്തിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

Related Articles

Latest Articles