Sunday, December 21, 2025

വോട്ടിങ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കളക്ടര്‍ വാസുകി

തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കളക്ടര്‍ വാസുകി. കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതമാണ്.

https://www.facebook.com/kvasukiias/videos/2284771875067637/UzpfSTEwMDAwMjM4NzEwOTcwMjoyMTQzODA3NzI5MDQyMTEw/

ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബൂത്തിൽ നിലവില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും വാസുകി ഫേയ്സ്ബുക്കില്‍ വ്യക്തമാക്കി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കോവളം നിയോജകമണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായി പരാതിയുയര്‍ന്നിരുന്നു.തുടര്‍ന്നാണ് സംഭവത്തില്‍ കളക്ടര്‍ വിശദീകരണം നല്‍കിയത്.

Related Articles

Latest Articles